



പ്രകൃതിയുടെയും പ്രപഞ്ചത്തിൻ്റെയും സൂക്ഷ്മ കണികകളെ വരെ പഠനവിധേയമാക്കി അവയുടെ നിലനിൽപ്പിന് കൂടി ഉണ്ടാക്കിയിരിക്കുന്ന
ശാസ്ത്രമാണ് ഭാരതീയ ശാസ്ത്രങ്ങൾ. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യൻ ജീവിക്കണം എന്നതാണ് ഭാരതീയ ശാസ്ത്രങ്ങൾ നൽകുന്ന സന്ദേശം .നമുക്ക് ശുദ്ധവായുവും ജലവും ജീവിക്കാനുള്ള
അനുകൂല സാഹചര്യങ്ങളും തരുന്ന
പ്രകൃതിയെ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യം കൂടിയാണല്ലോ . അതിനാൽ " രാശി " തുടക്കം മുതൽ പ്രകൃതി സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് .
"എനിക്ക് ഒരു മരം ,
നമുക്ക് ഒരു മരം ,
ഭൂമിക്ക് ഒരു മരം "
എന്ന സന്ദേശത്തോടെ ഒരാൾ തന്നെ മൂന്ന് വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് രാശി എന്ന സ്ഥാപനം നടപ്പാക്കുന്നത്.
"എനിക്ക് ഒരു മരം " എന്നാൽ സ്വന്തം ജീവിത കാലഘട്ടത്തിൽ തന്നെ പ്രയോജനപ്പെടുന്ന രീതിയിൽ ഒരു ഫല വൃക്ഷം നടുക എന്നതാണ് അർത്ഥം. .
'"നമുക്ക് ഒരു മരം "എന്നാൽ സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ ഒരു മരം നടണം എന്നാണ്. "ഭൂമിക്ക് ഒരു മരം " എന്നാൽ വർഷങ്ങളോളം ഭൂമിക്ക് ഉപയോഗപ്പെടുന്ന ഒരു തൈ നടണം എന്നാണ് .
ഇങ്ങനെ രാശി മനുഷ്യന് വേണ്ടി മാത്രമല്ല പ്രകൃതിയുടെ നിലനിൽപ്പിന് വേണ്ടിയും പ്രവൃത്തിക്കുന്നു .
ഔഷധ ഗുണവും ഈശ്വരാനുഗൃഹവും (വിഷ്ണു അനുഗൃഹം ) ഒന്നിച്ച് ലഭിക്കുന്ന മരമാണ് നെല്ലി.അതിനാൽ 2020-ലെ രാശി വാർഷികത്തിന് ഈ ആശയത്തിന് വളരെയധികം പ്രചാരം കൊടുക്കുകയും ഇത് ഉൾകൊണ്ട് നൂറ് കണക്കിന് പേർ നെല്ലിതൈ നടുകയും ചെയ്തു.