Charity

സമൂഹത്തിൽ അവശത അനുഭവിക്കുന്നത് വ്യത്യസ്ഥ രീതിയിലാണ്.ഇതിന് ഒരു പരിഹാരം കൂടി രാശി എപ്പോഴും ആലോചിക്കുന്നുണ്ട്. അതിന് വേണ്ടി സഹായിക്കാൻ താൽപ്പര്യം ഉള്ളവരെ സഹകരിപ്പിച്ച് ഭക്ഷണം കൂടാതെ അർഹിക്കുന്നവർക്ക്‌ വസ്ത്രം ,ഔഷധം തുടങ്ങിയവയും കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഘടകങ്ങളും രാശി ചെയ്യുന്നുണ്ട്. ദാന കർമ്മങ്ങൾ ചെയ്യുക എന്ന ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ് ഇത് വഴി ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.

Image

കോട്ടൂർ അഗസ്ത്യവന മേഖലയിലെ വാലിപ്പാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉറവ് ഗ്രന്ഥശാലയിലെ കുട്ടികൾക്കും വ്ലാവിള ഊരിലെ പഠനകേന്ദ്രത്തിലെ കുട്ടികൾക്കും വേണ്ടി നോട്ട് ബുക്കുകൾ (കൊറോണയുടെ പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിച്ച്) ശ്രീ സുരേഷ് മിത്രയെ രാശി ഡയറക്ടർ ഉത്തരംകോട് സജു ഏൽപ്പിക്കുന്നു.

അഗസ്ത്യ വനമേഖലയിലെ കുട്ടികൾക്ക് കൊടുക്കാനായി കൈമാറിയ ബുക്കുകൾ രാശിക്ക് വേണ്ടി ശ്രീ.സുരേഷ് മിത്ര ഊര്കളിൽ എത്തിച്ചപ്പോൾ ..

Image
Image

ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള സഹായങ്ങൾ വിതരണം ചെയ്തപ്പോൾ...

കുറ്റിച്ചലിലെ ഭിന്നശേഷി കുട്ടികളുടെ സ്കൂളായ SG സ്കൂളിലേക്ക് വസ്ത്രങ്ങൾ നൽകിയപ്പോൾ ..

Image
Image

കേരളം പ്രളയ കെടുതിയിൽ മുങ്ങിയപ്പോൾ സ്കൗട്ട്സ് & ഗൈഡ്സ് വഴി രാശി സഹായങ്ങൾ വിതരണത്തിന് നൽകിയപ്പോൾ ..