RAASI SPIRITUAL ACADEMY TRUST
RAASI SPIRITUAL ACADEMY TRUST
RAASI SPIRITUAL ACADEMY TRUST

RAASI SPIRITUAL ACADEMY TRUST


Vazhappally, Kottoor. P. O,
Thiruvananthapuram, Kerala, India - 74
Reg. No : 19/IV/2019
E-mail : raasits19@gmail.com
Mob: 7510999010, 9995587254



ഋഷിവര്യൻമാരും ഗുരു പരമ്പരകളും അനുഗ്രഹിച്ച് നൽകിയ വിജ്ഞാന സമ്പത്താണ് ഭാരതത്തിന്റെ ഊർജ്ജം. ഈ ഊർജ്ജം സൃഷ്ടിക്കുന്ന വെളിച്ചമാണ് ലോകത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനം . എന്നാൽ അടുത്തകാലത്ത് ഭാരത സംസ്കാരത്തിൽ ചില മൂല്യച്യുതികൾ സംഭവിച്ചിട്ടുണ്ട് . വേദങ്ങളിലും പുരാണങ്ങളിലും കൊടുത്തിരിക്കുന്ന ശാസ്ത്രീയമായ വാക്കുകളും ആശയങ്ങളും അശാസ്ത്രീയമായി ദുർവ്യാഖ്യാനം ചെയ്തതാണ് കാരണം. ഇതു പരിഹരിച്ച് ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ശരിയായ ശാസ്ത്രജ്ഞാനം ലഭ്യമാക്കാൻ വേണ്ടി രൂപവത്കരിച്ചിരിക്കുന്ന സ്ഥാപനമാണ് രാശി സ്പിരിച്ച്വൽ അക്കാഡമി ട്രസ്റ്റ്. ഒപ്പം ഭൂമിയുടെ നിലനിൽപ്പിനും മനുഷ്യരാശിയുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനും കൂടി സ്ഥാപനം പരിഗണന കൊടുക്കുന്നു.

Image

വേദകാല ശാസ്ത്ര ശാഖകളിൽ അടങ്ങിയിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു സ്ഥാപനമാണ് രാശി റിസർച്ച് അക്കാഡമി . വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരു സർവകലാശാല പോലെ ഒരു സർവ്വവിജ്ഞാന കോശമായി ഓരോ വിദ്യാർത്ഥിയേയും മാറ്റുന്ന പഠനകേന്ദ്രം. ആചാരാനു ഷ്ഠാനങ്ങളുടെ ശാസ്ത്രീയത മനസ്സിലാക്കി തരുന്ന ഗുരുകുലം . രാശിയിൽ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും സമൂഹത്തെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു .തിന്മയിൽ നിന്നും നന്മയിലേക്ക് സഞ്ചരിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്ന് ശരിയായ ചിന്താധാരയിലേക്ക് കൂട്ടികൊണ്ടു പോകുന്നു.

Read More

മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം ,വസ്ത്രം. ഔഷധം എന്നിവയാണ് . ഇതിൽ ഭക്ഷണത്തിനാണ് കൂടുതൽ സ്ഥാനം. അതിനാൽ ഭക്ഷണം അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് രാശിയുടെ ഫുഡ് ബാങ്ക് ചെയ്യുന്നത് . സാമ്പത്തിക സഹായം ആവശ്യമായി വന്നാൽ ഒരു ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നത് പോലെ ഭക്ഷണമോ അതിനുവേണ്ടിയുള്ള രൂപയോ കടമെടുക്കാൻ കഴിയുന്ന ഒരു പ്രത്യേക സംവിധാനം കൂടി രാശി ട്രസ്റ്റ് നടപ്പാക്കുന്ന ഫുഡ് ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Read More
Image
Image

രാശി ട്രസ്റ്റിൻ്റെ ഒരു പ്രധാന ഘടകമാണ് സ്പിരിച്ച്വൽ റഫറൻസ് ലൈബ്രറി. ഭാരതീയ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങൾ ഇവിടത്തെ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെടുന്നു . വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവയും ജ്യോതിഷം, വാസ്തു ശാസ്ത്രം, താന്ത്രികം ,പൂജാദികാര്യങ്ങൾ യോഗശാസ്ത്രം, ആയുർവേദം തുടങ്ങിയവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രാശിയുടെ ലൈബ്രറിയിൽ ഉണ്ട്. ഇവിടത്തെ പഠിതാക്കൾക്ക് ഒരു റഫറൻസ് ലൈബ്രറിയായി പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

Read More

ശുദ്ധമായ വായുവും ജലവും ജീവിക്കാനുള്ള അനുകൂല സാഹചര്യങ്ങളും ലഭ്യമാക്കുന്ന പ്രകൃതിയെ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ് . അതിനാൽ തുടക്കം മുതൽ പ്രകൃതി സംരക്ഷണത്തിനു വേണ്ടി രാശി ട്രസ്റ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
"എനിക്ക് ഒരു മരം
നമുക്ക് ഒരു മരം
ഭൂമിക്കൊരു മരം "
എന്ന സന്ദേശത്തോടെ ഒരു കുടുംബത്തിൽ (വീട്ടിൽ) തന്നെ മൂന്ന് വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് രാശി ട്രസ്റ്റ് നടപ്പാക്കുന്നത്.

Read More
Image
Image

ഭക്ഷണം അർഹതപ്പെട്ടവർക്ക് എത്തിക്കുന്നതു പോലെ വസ്ത്രം, ഔഷധം, കുട്ടികൾക്ക് പഠനത്തിനു വേണ്ടിയുള്ള സഹായങ്ങൾ എന്നിവയെല്ലാം രാശി ട്രസ്റ്റ് ചെയ്യുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണനയും കൊടുക്കുന്നു. ദാനധർമ്മങ്ങൾ ചെയ്യുക എന്ന ഭാരതീയ സംസ്കാരത്തിൻ്റെ അടിസ്ഥാന സിദ്ധാന്തമാണ് രാശിയും നടപ്പാക്കുന്നത്.

Read More

ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങൾ വായിക്കാത്തവർക്കും വായിക്കാൻ കഴിയാത്തവർക്കും അതിലുള്ള ഉള്ളടക്കം ലളിതമായി മനസ്സിലാക്കാൻ വേണ്ടി രാശി തുടങ്ങിയിരിക്കുന്ന ഭക്തരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പാണ് രാശി പ്രജാസഭ . ഭാരത സംസ്കാരത്തിന്റെ ചരിത്രം, ഉത്തരംകോട് സജുവിൻ്റെ നിരീക്ഷണ പരീക്ഷണ ഫലങ്ങൾ , ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത തുടങ്ങിയവയും വേദങ്ങൾ, ഉപനിഷത്തുകൾ , പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവയിൽ നിന്ന് നിത്യജീവിതത്തിന് ആവശ്യമായവയും ചെറു വാക്യങ്ങളായി ഇതിൽ കൊടുക്കുന്നു.

Read More
Image